കുട്ടികളുടെ ആശുപത്രിയിലെ ശുചിമുറി സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം വ്യാഴാഴ്ച

കോട്ടയം മെഡിക്കൽ കോളേജ് കുട്ടികളുടെ ആശുപത്രിക്ക് വേണ്ടി ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ വികസന ഫണ്ടിൽ നിന്നും 23 ലക്ഷം രൂപ മുടക്കി ശുചിമുറി സമുച്ചയം നിർമ്മിക്കുമെന്നും ഇതിന്റെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായും ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി അറിയിച്ചു. കുട്ടികളുടെ ആശുപത്രിയിൽ വാലിസ് സെൻറർ സമീപമാണ് ശുചിമുറി നിർമ്മിക്കുന്നത്.

ജില്ലാ പഞ്ചായത്തിൽ നിന്നും ആദ്യമായിട്ടാണ് കുട്ടികളുടെ ആശുപത്രിയിലേക്ക് വികസന ഫണ്ടിൽ നിന്നും തുക അനുവദിക്കുന്നത്. ശുചിമുറി സമുച്ചയം പൂർത്തിയാകുന്നതോടെ ദിവസേന കുട്ടികളുടെ ആശുപത്രിയിൽ വന്നു പോകുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾക്ക് ശ്വാശത പരിഹാരമാകും. ശുചിമുറി സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 30 ന് ജില്ലാ പഞ്ചായത്ത് അംഗം ഡോ. റോസമ്മ സോണി നിർവഹിക്കും.

2 Comments

Leave a Reply

Your email address will not be published.


*