മരത്തിൽ കണ്ടെയ്നർ ലോറി ഇടിച്ച് ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരപരിക്ക്

നീണ്ടൂർ – കല്ലറ റോഡിൽ പ്രാലേൽ പാലത്തിനുസമീപം അപകടനിലയിൽ റോഡിലേക്ക് ചാഞ്ഞു നിന്ന മരത്തിൽ കണ്ടെയ്നർ ലോറി ഇടിച്ചു. അപകടത്തെതുടർന്ന് നിയന്ത്രണംവിട്ട ലോറി മതിലിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ലോറി ഡ്രൈവർക്കും ക്ലീനർക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ പത്തനംതിട്ട സ്വദേശികളായ ഇരുവരെയും മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തരയോടെയായിരുന്നു അപകടം. 

റോഡിലേക്ക് ചാഞ്ഞു നിൽക്കുന്ന വാകമരം ആണ് അപകടത്തിന് കാരണമായത്. ഈ മരം വെട്ടി മാറ്റണം എന്ന് ഒട്ടേറെ തവണ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറഞ്ഞു. കെ എസ് ഇ ബി ജീവനക്കാർ ഏറെ പണിപ്പെട്ടാണ് കണ്ടെയ്നർ ലോറിക്ക് മുകളിൽ കുരുങ്ങിയ വൈദ്യുതി ലൈൻ മുറിച്ചുമാറ്റിയത്. 

Be the first to comment

Leave a Reply

Your email address will not be published.


*