സഹകരണ വകുപ്പിന്റെ സഹായഹസ്തം വായ്പാ പദ്ധതിയ്ക്ക് തുടക്കമായി

വഴിയോര കച്ചവടക്കാരെയും , ചെറുസംരഭകരെയും കൊള്ളപലിശക്കാരിൽ നിന്ന് രക്ഷിക്കുന്നതിനായി സഹകരണ വകുപ്പിന്റെ സഹായഹസ്തം വായ്പാ പദ്ധതി. സർക്കാരിന്റെ രണ്ടാം വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് ആയിരകണക്കിന് ആളുകൾക്ക് ആശ്വാസമാവുന്ന വായ്പാ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്.  

20000 രൂപയാണ് ഈ പദ്ധതി അനുസരിച്ച് ലഭിക്കുക . 10000 രൂപ വരെ മൂലധന ചിലവും , ബാക്കി തുക പ്രവർത്തന മൂലധനവുമായി അനുവദിക്കും. വായ്പയ്ക്ക് 10 ശതമാനമാണ് പലിശ രണ്ടു വർഷംകൊണ്ട് തിരിച്ചടച്ചാൽ മതി. വ്യാപാരികൾക്ക് സൗകര്യപ്രദം എന്നതിനാൽ ആഴ്ച്ചതവണ വ്യവസ്ഥയിലാണ് തിരിച്ചടവ് ക്രമീകരിച്ചിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*