ഓൺലൈനായി വാങ്ങിയ സ്മാർട്ട് വാച്ചിന്‍റെ നിറം മാറി; 30,000 രൂപ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

കൊച്ചി: ഓൺലൈനിൽ നിന്നും വാങ്ങിയ സ്മാർട്ട് വാച്ചിന്‍റെ നിറം മാറിയ സംഭവത്തിൽ ഓൺലൈൻ വ്യാപാരി 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് എറണാകുളം ഉപഭോക്ത്യ പരിഹാര കമ്മിഷൻ. തൃപ്പൂണിത്തുറ സ്വദേശി ദേവേഷ് ഹരിദാസ് , ബംഗളൂവിലെ സംഗീത മൊബൈൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപന്തതിനെതിരേയാണ് പരാതി നൽകിയത്.

കറുത്ത സ്മാർട്ട് വാച്ച് ഓർഡർ ചെയ്ത് പണമടച്ച പരാതിക്കാരന് ലഭിച്ചത് പിങ്ക് കളർ വാച്ചാണ്. ബോക്സ് തുറക്കുന്ന വീഡിയോ അടക്കം കാട്ടി എതിർകക്ഷിക്ക് പരാതി നൽകിയെങ്കിലും പരിഹാരം ലഭിക്കാതെ വന്നതോടെയാണ് പരാതിക്കാരൻ കോടതിയെ സമീപിച്ചത്.

വിൽപ്പന വർധിപ്പിക്കുന്നതിനും അമിത ലാഭത്തിനും വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നത് സേവനത്തിലെ ന്യൂനതയാണെന്ന് കോടതി ബെഞ്ച് അഭിപ്രായപ്പെട്ടു. ഇരുപതിനായിരം നഷ്ടപരിഹാരവും 10,000 രൂപ കോടതി ചെലവിനുമായി 45 ദിവസത്തിനകം നൽകാനാണ് കോടതി നിർദേശം.

Be the first to comment

Leave a Reply

Your email address will not be published.


*