ടാങ്കര്‍ വെളളത്തിന്‍റെ ഗുണനിലവാരം പരിശോധിക്കാൻ അധികാരമില്ല; ഭക്ഷ്യ സുരക്ഷ വകുപ്പിന് കോടതി മുന്നറിയിപ്പ്

തിരുവനന്തപുരം : കുടിവെളള ടാങ്കറിലൂടെ വിതരണം ചെയ്യുന്ന കുടിവെളളത്തിന്‍റെ ഭക്ഷ്യ സുരക്ഷ മാനദണ്ഡം പരിശോധിക്കാനുളള നിയമപരമായ അധികാരം ഭക്ഷ്യ സുരക്ഷ വകുപ്പിനില്ലെന്ന് കോടതി. ടാങ്കറിലെ കുടിവെളളത്തിന് ഗുണനിലവാരം ഇല്ലെന്ന് ആരോപിച്ച് ഭക്ഷ്യ സുരക്ഷ വകുപ്പ് ചുമത്തിയ മൂന്ന് ലക്ഷം രൂപ പിഴ റദ്ദാക്കിയാണ് അപ്പലേറ്റ് ട്രൈബൂണല്‍ ഉത്തരവ്. ടാങ്കര്‍ ലോറിയിലൂടെ വിതരണം ചെയ്യുന്ന കുടിവെളളം കിണറില്‍ നിന്ന് ശേഖരിക്കുന്നതാകാമെന്നും അത്തരം കുടിവെളളത്തിന് നിയമത്തില്‍ പ്രത്യേക മാനദണ്ഡം നിശ്ചയിച്ചിട്ടില്ലെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.

ട്രൈബൂണല്‍ ജഡ്‌ജി ജോസ് എന്‍ സിറിലാണ് കേസ് പരിഗണിച്ചത്. എറണാകുളം കുന്നത്തുനാട് തേലക്കാട് വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഉടമ റിജിന്‍ ടി രാജ്, ലൈസന്‍സി പുത്തന്‍ കുരിശ് വടവുകോട് തേലക്കാട് വീട്ടില്‍ സാറാമ്മ വര്‍ക്കി എന്നിവര്‍ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭക്ഷ്യ സുരക്ഷ നിയമപ്രകാരം ഭക്ഷ്യ സുരക്ഷ വകുപ്പിന് കുപ്പിവെളളവും വൈന്‍ഡിങ് മെഷീനിലൂടെ വരുന്ന കുടിവെളളത്തിന്‍റെയും ഗുണനിലാരം മാത്രമേ പരിശോധിക്കാന്‍ അനുവാദമുളളൂ എന്നാണ് കോടതി നിരീക്ഷണം.

Be the first to comment

Leave a Reply

Your email address will not be published.


*