പോസ്റ്ററുകളിൽ ‘ഭാരത്’ എന്ന വാക്കിൽ കറുത്ത സ്റ്റിക്കറുകൾ പതിപ്പിച്ച് സിനിമയുടെ അണിയറപ്രവർത്തകർ പ്രതിഷേധിച്ചു

കൊച്ചി: ‘ഒരു ഭാരത സർക്കാർ ഉത്പന്നം’ എന്ന സിനിമയുടെ പേര് മാറ്റണമെന്ന ആവശ്യവുമായി സെൻസർ ബോർഡ് ഉത്തരവിറക്കിയതിന് പിന്നാലെ പ്രതിഷേധവുമായി സിനിമയുടെ അണിയറപ്രവർത്തകർ.  അടുത്ത വാരം റിലീസ് ചെയ്യുന്ന സിനിമയുടെ പോസ്റ്ററുകൾ ഒട്ടിച്ചു കഴിഞ്ഞിരുന്നു.  ഈ പോസ്റ്ററുകളിലെ ‘ഭാരതം’ എന്ന വാക്ക് കറുത്ത സ്റ്റിക്കർ കൊണ്ട് മറച്ചാണ് അണിയറപ്രവർത്തകർ പ്രതിഷേധിച്ചത്.

റിലീസിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സെൻസർ ബോർഡിൻ്റെ ആവശ്യം അംഗീകരിക്കുക എന്നത് മാത്രമേ തങ്ങൾക്ക് മുന്നിൽ വഴിയുള്ളൂ എന്ന് അണിയറപ്രവർത്തകർ അറിയിച്ചു.  പാലാരിവട്ടത്ത് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സുഭീഷ് സുബി, ലാൽജോസ്, ഗൗരി കൃഷ്ണ, ഷെല്ലി കിഷോർ ഉൾപ്പടെയുള്ളവർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*