
പാലക്കാട്: പാലക്കാട് കാഞ്ഞിക്കുളം സ്വദേശിയായ 67 കാരന്‍റെ മരണം വെസ്റ്റ് നൈൽ ബാധിച്ചെന്ന് സംശയം. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് സുകുമാരന്‍റെ മരണം. മെയ് 5ന് വീട്ടിൽ വെച്ച് ഛർദിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഇതോടെ വടക്കൻ ജില്ലകളിൽ ആരോഗ്യവകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.സംസ്ഥാനത്ത് ഈ മാസം ഏഴ് പേർക്കാണ് വെസ്റ്റ് നൈൽ പനി ബാധിച്ചത്. തൃശൂരിൽ കഴിഞ്ഞ ദിവസം വെസ്റ്റ് ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചിരുന്നു. ഇതിനു പുറമേ പത്തോളം പേർ പനി ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിയുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Be the first to comment