ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വിജയിച്ച വയനാട് സീറ്റ് രാഹുല്‍ ഗാന്ധി ഒഴിയും. റായ്ബറേലി മണ്ഡലം നിലനിർത്താൻ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിലാണ് തീരുമാനം.
രാഹുലൊഴിയുന്ന വയനാട് സീറ്റില്‍ സഹോദരി പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്നും ഖാർഗെ അറിയിച്ചു. ലോക്‌സഭയിലേക്ക് പ്രിയങ്കയുടെ കന്നിയങ്കമാണിത്.
Be the first to comment