അമ്മഞ്ചേരി കവലയിൽ സ്പീഡ് ബ്രേക്കറും ദിശാ ബോർഡും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു

അതിരമ്പുഴ: അമ്മഞ്ചേരി കവലയിൽ സ്പീഡ് ബ്രേക്കറും ദിശാ ബോർഡും സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ചു മന്ത്രി വി. വാസവനും പി ഡബ്ല്യുഡി എക്സിക്യൂട്ടീവ് എൻജിനിയർക്കും നിവേദനം നൽകിയിരിക്കുകയാണ് അതിരമ്പുഴ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജയിംസ് തോമസ്. 

കാരിത്താസ് മേൽപ്പാലം തുറന്നതോടുകൂടി അമ്മഞ്ചേരി ജംഗ്ഷനിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ. സ്പീഡ് ബ്രേക്കർ, സൂചന ബോർഡ് എന്നിവയില്ലാത്തതിനാൽ അപകടങ്ങൾ ഉണ്ടാകുന്നതിനു കാരണമാകും. അതിനാൽ അടിയന്തരമായി അമ്മഞ്ചേരി കവലയിൽ സ്പീഡ് ബ്രേക്കറും ദിശാ ബോർഡും സ്ഥാപിക്കണമെന്ന്  ജയിംസ് തോമസ് നിവേദനത്തിൽ ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*