3ാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 65.68% പേർ; അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ഡൽഹി: മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ. 65.68 ശതമാനം പോളിങാണ് മൂന്നാഘട്ട തിരഞ്ഞെടുപ്പിൽ രേഖപ്പെടുത്തിയത്. 10 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തുമായി 93 മണ്ഡലങ്ങളിലാണ് ചൊവ്വാഴ്ച തിരഞ്ഞെടുപ്പ് നടന്നത്.

വിധിയെഴുത്ത് നടന്ന 93 മണ്ഡലങ്ങളില്‍ 72ലും 2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വിജയിച്ചിരുന്നു. ‌ഗുജറാത്തിലെ തിരഞ്ഞെടുപ്പ് നടക്കുന്ന 26 സീറ്റിലും 2019ല്‍ വിജയിച്ചത് ബിജെപിയായിരുന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം അസം ഒഴികെയുള്ള ബിജെപി സ്വാധീന മേഖലകളിൽ പോളിങ്ങ് ശതമാനത്തിൽ കുറവ് സംഭവിച്ചിട്ടുണ്ട്. ഉത്തർപ്രദേശിലും ഗുജറാത്തിലും പോളിങ്ങ് അറുപത് ശതമാനത്തിന് താഴെയായിരുന്നു.

മൂന്നാംഘട്ടത്തിൽ ഏറ്റവും കുറവ് പോളിങ്ങ് രേഖപ്പെടുത്തിയത് ഉത്തർപ്രദേശിലാണ്. ബിജെപി-ജെഡിയു സഖ്യം 2019ൽ തൂത്തുവാരിയ ബിഹാറിലും പോളിങ് ശതമാനം അറുപതിന് താഴെ നിന്നു. ബിജെപിയുടെ ശക്തി കേന്ദ്രമായ മധ്യപ്രദേശിൽ പോളിങ് ശരാശരിക്ക് മുകളിലാണ്. ഇൻഡ്യ സഖ്യത്തിന് പ്രതീക്ഷയുള്ള മഹാരാഷ്ട്രയിലും ബിഹാറിലും പോളിങ് ശതമാനം ശരാശരിക്കും താഴെയാണ്. കോൺഗ്രസ് പ്രതീക്ഷ പുലർത്തുന്ന കർണാകടയിൽ പോളിങ്ങ് 70 ശതമാനത്തിന് മുകളിലാണ്.

 

Be the first to comment

Leave a Reply

Your email address will not be published.


*