
മുംബൈ: ഡോളറിനെതിരെ 33 പൈസയുടെ നേട്ടവുമായി രൂപ. 86.65 എന്ന നിലയിലാണ് ഇന്ന് രൂപ ക്ലോസ് ചെയ്തത്. അമേരിക്കന്‍ ഡോളര്‍ ദുര്‍ബലമായത് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് ഗുണമായത്.
86.88 എന്ന നിലയിലാണ് ഇന്ന് രൂപയുടെ വിനിമയം തുടങ്ങിയത്. ഒരു ഘട്ടത്തില്‍ 86.58ലേക്ക് രൂപ ഉയര്‍ന്ന ശേഷമാണ് 33 പൈസയുടെ നേട്ടത്തോടെ വ്യാപാരം അവസാനിച്ചത്. ചൊവ്വാഴ്ച രൂപ 10 പൈസയുടെ നഷ്ടം നേരിട്ടിരുന്നു. അതേസമയം രൂപയെ ഏറ്റവുമധികം സ്വാധീനിക്കുന്ന ഘടകങ്ങളില്‍ ഒന്നായ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നു. 0.04 ശതമാനം ഉയര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 76.07 ഡോളറായി.
അതേസമയം തുടര്‍ച്ചയായ മൂന്നാം ദിവസവും ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം അവസാനിച്ചു. സെന്‍സെക്‌സ് 203 പോയിന്റ് ഇടിഞ്ഞ് 75,735 പോയിന്റിലാണ് വ്യാപാരം അവസാനിച്ചത്. വ്യാപാരത്തിനിടെ ഒരു ഘട്ടത്തില്‍ സെന്‍സെക്‌സ് 476 പോയിന്റ് വരെ ഇടിഞ്ഞിരുന്നു. 23,000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ് നിഫ്റ്റിയില്‍ വ്യാപാരം തുടരുന്നത്.
എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളിലെ ഇടിവാണ് വിപണിയില്‍ പ്രതിഫിച്ചത്. ഇതിന് പുറമേ മാരുതി, ടെക് മഹീന്ദ്ര, എച്ച്‌സിഎല്‍ ടെക്, ഐടിസി, ഐസിഐസിഐ ബാങ്ക്, ബജാജ് ഫിനാന്‍സ് ഓഹരികളും നഷ്ടത്തിലാണ്. എന്‍ടിപിസി, അദാനി പോര്‍ട്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ടാറ്റ സ്റ്റീല്‍ ഓഹരികള്‍ നേട്ടം ഉണ്ടാക്കി.
Be the first to comment