
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്കിലെ വാഹനാപകടത്തില്‍ യുവാവിനെതിരെ മരിച്ച യുവതിയുടെ കുടുംബം രംഗത്ത്. ഹാഷിം ലോറിയിലേക്ക് കാര്‍ ഇടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അനുജയുടെ കുടുംബം ആരോപിച്ചു. മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് അനുജയുടെ കുടുംബം പരാതി നല്‍കി. തുമ്പമണ്‍ നോര്‍ത്ത് ജിഎച്ച്എസിലെ അധ്യാപികയാണ് മരിച്ച അനുജ.
അതേസമയം അപകടത്തില്‍ അധ്യാപികയും സുഹൃത്തും മരിച്ച സംഭവത്തില്‍ അവസാന 15 മിനിറ്റില്‍ എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. മൊബൈല്‍ ടവര്‍ ലൊക്കേഷന്‍, സിഡിആര്‍ തുടങ്ങിയവ ശേഖരിച്ചിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകള്‍ നടത്താനാണ് തീരുമാനം. അപകടത്തില്‍പ്പെട്ട വാഹനം ഫോറന്‍സിക് സംഘം പരിശോധിച്ചിരുന്നു.
അപകടത്തില്‍ തകര്‍ന്ന കാറില്‍ നിന്നും മദ്യക്കുപ്പികളും ഹാഷിമിൻ്റെയും അനുജയുടേയും മൊബൈല്‍ ഫോണുകളും കണ്ടെടുത്തിരുന്നു. രണ്ടു മാസം മുമ്പാണ് ഹാഷിം കാര്‍ വാങ്ങിയത്. എയര്‍ബാഗ് ഉള്ള മോഡല്‍ ആയിരുന്നില്ല കാര്‍. സ്വകാര്യ ബസ് ഡ്രൈവര്‍ ആയിരുന്ന ഹാഷിം, അപകടസമയത്ത് കാര്‍ ബ്രേക്ക് ചെയ്തിട്ടില്ലെന്നും എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
Be the first to comment