
ഹെയർഫോർഡ് സെന്റ് ജോൺസ് ദ് ബാപ്റ്റിസ്റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ മാധ്യസ്ഥനായ യൂഹാനോൻ മാംദോനയുടെ ഓർമപ്പെരുന്നാളും, ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും 2025 ഫെബ്രുവരി 14,15 (വെള്ളി, ശനി) തീയതികളിൽ നടക്കും.
വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക് പെരുന്നാൾ കൊടിയേറ്റ്, സന്ധ്യാപ്രാർത്ഥന, പ്രസംഗം ആശീർവാദം. തുടർന്ന് സ്ഥലം മാറി പോകുന്ന സ്ഥാപക ഇടവക വികാരി റവ ഫാ.സിബി വാലയിലിന് യാത്രയയപ്പും പുതിയ വികാരിയയായി സ്ഥാനമേൽക്കുന്ന റവ ഫാ. സജൻ മാത്യുവിന് സ്വീകരണവും നൽകുന്നു. തുടർന്ന് ഭക്ത സംഘടനകളുടെ വാർഷികവും സ്നേഹവിരുന്നും നടക്കും.
ശനിയാഴ്ച രാവിലെ 10 മണിക്ക് ഫാ.എൽദോസ് കെ. ജി കറുകപ്പിളിലിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിശുദ്ധ കുർബ്ബാന, പ്രസംഗം തുടർന്ന്
തിരുനാൾ പ്രദക്ഷിണം, ആശീർവാദം ആദ്യ ഫല ലേലം, നേർച്ച സദ്യ, കൊടിയിറക്ക്. തുടർന്ന് ബാസ് ക്രിയേഷൻസ് അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
പ്രസിഡന്റ് റവ. ഫാ. സാജൻ മാത്യു, സെക്രട്ടറി അബി മണി, ട്രസ്റ്റി അനി പോൾ, ജോയിന്റ് സെക്രട്ടറിമാരായ ബിബു ബാബു, കുര്യാക്കോസ് കാഞ്ഞിരമലയിൽ കൺവീനർ എൽദോ എബ്രഹാം, കമ്മിറ്റി അംഗങ്ങളായ ജെന്നി എം തോമസ്, നോബിൾ മാത്യു, ജോഷി ജോൺ, ജെയിംസ് വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.
Be the first to comment