
അതിരമ്പുഴ: അതിരമ്പുഴ സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസിന്റെ തിരുനാളിന് കൊടിയിറങ്ങി. വൈകുന്നേരം 4.15 ന് ഫാ. നവീൻ മാമ്മൂട്ടിൽ അർപ്പിച്ച ആഘോഷമായ തിരുനാൾ കുർബാനയെ തുടർന്ന് നടന്ന പ്രദിക്ഷണത്തിന് നൂറു കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വികാരി ഫാ. ഡോ. ജോസഫ് മുണ്ടകത്തിൽ കൊടിയിറക്കു കർമ്മം നിർവഹിച്ചു.
അസിസ്റ്റന്റ് വികാരിമാരായ ഫാ. നൈജിൽ തൊണ്ടിക്കാക്കുഴിയിൽ, ഫാ. ടോണി കോയിൽപറമ്പിൽ, ഫാ. സിറിൽ കൈതക്കളം, കൈകാരന്മാരായായ ജോണി കുഴുപ്പിൽ, ജേക്കബ് തലയിണക്കുഴി, മാത്യു വലിയപറമ്പിൽ, തോമസ് പുതുശ്ശേരി, പാരിഷ് കൗൺസിൽ സെക്രട്ടറി സഞ്ജിത് പി ജോസ് തുടങ്ങിയവർ നേതൃത്വം നൽകി.
Be the first to comment