പാരിസ്: ഒളിംപിക്സ് പോരാട്ടങ്ങളുടെ അഞ്ചാം ദിനം ബാഡ്മിന്റണ്‍, ടേബിള്‍ ടെന്നീസ്, ഷൂട്ടിങ്, ബോക്സിങ്, അമ്പെയ്ത്ത് എന്നിവയില്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കും. ബാഡ്മിന്റണില്‍ പിവി സിന്ധു, അമ്പെയ്ത്ത് താരം ദീപിക കുമാരി, ബോക്സര്‍ ലോവ്ലിന ബോര്‍ഗോഹെയ്ന്‍ തുടങ്ങിയവര്‍ കളത്തിലിറങ്ങും.
ഇന്ത്യക്കു ഇന്നു ഒരു മെഡല്‍ സാധ്യത മാത്രമേയുള്ളൂ. വനിതകളുടെ ഷൂട്ടിങില്‍ ട്രാപ്പ് വിഭാഗത്തിലാണിത്. ഉച്ചയ്ക്കു 12.30നു ആരംഭിക്കുന്ന യോഗ്യതാ റൗണ്ടില്‍ ശ്രേയസി സിങും രാജേശ്വരി കുമാരിയും മല്‍സരിക്കാനിറങ്ങും. ഇവര്‍ ഫൈനലിലേക്കു യോഗ്യത നേടുകയാണെങ്കില്‍ രാത്രി ഏഴു മണിക്കാണ് മെഡല്‍പോരാട്ടം തുടങ്ങുന്നത്.
ഷൂട്ടിങ് കൂടാതെ ബാഡ്മിന്റണ്‍, ബോക്സിങ്, ടേബിള്‍ ടെന്നീസ്, അമ്പെയ്ത്ത്, എന്നിവയിലാണ് ഇന്ത്യക്കു മല്‍സരങ്ങളുള്ളത്. ബാഡ്മിന്റണില്‍ കഴിഞ്ഞ തവണത്തെ വെങ്കല മെഡല്‍ ജേതാവും സൂപ്പര്‍ താരവുമായ പിവി സിന്ധുവിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ മല്‍സരം ഉച്ചയ്ക്കു 12.50 മുതലാണ്. എസ്റ്റോണിയയുടെ ക്രിസ്റ്റിന്‍ ക്യുബയാണ് സിന്ധുവിന്റെ എതിരാളി. മലയാളി താരം എച്ച് എസ് പ്രണോയ് പുരുഷ സിംഗിള്‍സില്‍ രാത്രി 11 മണിക്കു ഗ്രൂപ്പുതല മല്‍സരം കളിക്കും. ഇന്തോനേഷ്യയുടെ ജൊനാതന്‍ ക്രിസ്റ്റിയെയാണ് താരം നേരിടുക.
Be the first to comment