ന്യൂഡല്‍ഹി: കുട്ടികളുടെ ഭാവി സാമ്പത്തികഭദ്രത ഉറപ്പു വരുത്താന്‍ എന്‍പിഎസ് വാത്സല്യ നിക്ഷേപ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ പദ്ധതിയിലേക്ക് നിക്ഷേപിക്കാവുന്നതാണെന്ന് ധനമന്ത്രി ബജറ്റവതരണത്തില്‍ പറഞ്ഞു.
ആദ്യം എന്‍പിഎസ് സ്‌കീമിലാണെങ്കിലും പിന്നീട് സാധാരണ പെന്‍ഷന്‍ സ്‌കീമിലേക്ക് മാറ്റാന്‍ സാധിക്കുന്ന തരത്തിലാണ് പദ്ധതി. വളരെ സുതാര്യമായ പദ്ധതിയാണ് ഇതെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ പേരില്‍ മാതാപിതാക്കള്‍ക്ക് എന്‍പിഎസ് വാത്സല്യ യോജന അക്കൗണ്ട് തുടങ്ങി ഇതിലേക്ക് സംഭാവന ചെയ്യാം. പ്രായപൂര്‍ത്തിയാകുന്ന മുറയ്ക്ക് ഇത് നോണ്‍ എന്‍പിഎസ് പ്ലാനിലേക്ക് മാറും.
Be the first to comment