മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ ജിപിടി-4 ടര്‍ബോ ഇനി സൗജന്യം

മൈക്രോസോഫ്റ്റ് കോ പൈലറ്റില്‍ ഇനി ജിപിടി-4 ടര്‍ബോ എഐ മോഡല്‍ സേവനം സൗജന്യമായി ഉപയോഗിക്കാം. നേരത്തെ കോ പൈലറ്റ് പ്രോ വരിക്കാര്‍ക്ക് മാത്രമേ ഈ സൗകര്യം ലഭ്യമായിരുന്നുള്ളൂ. ഇതുവരെ ജിപിടി -4 ആണ് കോ പൈലറ്റിന്റെ സൗജന്യ പതിപ്പില്‍ ഉണ്ടായിരുന്നത്. ജിപിടി-4 നേക്കാള്‍ മെച്ചപ്പെട്ട എഐ മോഡലാണ് ജിപിടി-4 ടര്‍ബോ. വിന്‍ഡോസ് പിസികളിലും സ്മാര്‍ട്‌ഫോണുകളിലും കോ പൈലറ്റ് ചാറ്റ് ബോട്ട് ഉപയോഗിച്ച്  ജിപിടി–4 പതിപ്പിലേക്ക് മാറുകയും ചെയ്യാം. ഓപ്പണ്‍ എഐയുടെ ഏറ്റവും ശക്തിയേറിയ ലാര്‍ജ് ലാംഗ്വേജ് മോഡലാണ് ജിപിടി-4 ടര്‍ബോ. 2023 നവംബറിലാണ് ജിപിടി-4 ടര്‍ബോ അവതരിപ്പിച്ചത്.

2023 ഏപ്രില്‍ വരെയുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയുള്ള മറുപടികളാണ് ആണ് ഇത് നല്‍കുക. മെച്ചപ്പെട്ട കോഡിങ് കഴിവുകളുള്ള ജേസണ്‍ (JASON) മോഡും ഇതിലുണ്ട്. 300 ല്‍ ഏറെ പേജുകളുള്ള ടെക്സ്റ്റ് പ്രോംറ്റുകള്‍ സ്വീകരിക്കാനും ഇതിനാവും. ജിപിടി-4 ടര്‍ബോ അധിഷ്ടിത സേവനങ്ങള്‍ ലഭിക്കുമെങ്കിലും കൊ പൈലറ്റ് പ്രോ ഉപഭോക്താക്കള്‍ക്ക് മറ്റ് ചില പ്രത്യേക സേവനങ്ങള്‍ ലഭിക്കും. കോ പൈലറ്റ് പ്രോയ്ക്ക് നിലവില്‍ മാസം 20 ഡോളര്‍ ആണ് വില (2000 രൂപ).

സൗജന്യ പതിപ്പിനേക്കള്‍ കുറഞ്ഞ ഡൗണ്‍ ടൈമില്‍ ജിപിടി-4, ജിപിടി ടര്‍ബോ മോഡലുകള്‍ ഇതില്‍ പ്രയോജനപ്പെടുത്താനാവും. ചിത്രങ്ങള്‍ നിര്‍മിക്കാനും അതിവേഗം ഉത്തരങ്ങള്‍ നല്‍കാനും ഇതിന് സാധിക്കും. മൈക്രോസോഫ്റ്റ് 365 ഉപഭോക്താക്കള്‍ക്ക് കോപൈലറ്റ് പ്രോയിലുടെ വേഡ്, എക്‌സല്‍, ഔട്ട് ലുക്ക് സേവനങ്ങളില്‍ എഐ മോഡലുകള്‍ ഉള്‍പ്പെടുത്താനാവും.

Be the first to comment

Leave a Reply

Your email address will not be published.


*