സർക്കാർ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ പിൻവലിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: സർക്കാർ ഡോക്ടർമാർക്ക് സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ പിൻവലിച്ച് ആരോഗ്യ വകുപ്പ്. സർക്കുലറിനെതിരേ കടുത്ത വിമർശനം ഐഎംഎയും കെജിഎംഒയും ഉയർത്തിയ സാഹചര്യത്തിലാണ് സർക്കാർ നടപടി. സർക്കാർ ഡോക്ടർമാർ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ഇടുന്നതും ചാനൽ തുടങ്ങുന്നതും വിലക്കികൊണ്ടായിരുന്നു ഡിഎച്ച്എസ് സർക്കുലർ സർക്കാർ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘം ചൂണ്ടിക്കാട്ടിയായിരുന്നു വിലക്ക്.

യുട്യൂബ് വഴി വരുമാനം നേടുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നും ആരോ​ഗ്യ വകുപ്പ് ഇറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ഈ മാസം 13നാണ് ആരോ​ഗ്യ വകുപ്പ് ഡയറക്ടർ ഉത്തരവിറക്കിയത്. സർക്കുലർ പിൻവലിക്കണമെന്നും അല്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ അ‍റിയിച്ചു. അവകാശങ്ങൾക്കു മേലുള്ള കടന്നു കയറ്റമാണ് സർക്കുലറെന്നാണ് വിമർശനം.

Be the first to comment

Leave a Reply

Your email address will not be published.


*