അസൗകര്യങ്ങളുടെ നടുവിലായ വയനാട് മെഡിക്കൽ കോളജിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഇടപെടുന്നു. 24 IMPACT . വയനാട് മെഡിക്കൽകോളേജ് പ്രിൻസിപ്പൽ പരാതികൾ പരിശോധിച്ച് ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ടു. സുൽത്താൻ ബത്തേരിയിൽ അടുത്തമാസം നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ആദിവാസി മേഖലയിലുള്ള കുട്ടികളടക്കം ചികിത്സയ്ക്കായി ആശ്രയിക്കുന്ന ഈ മെഡിക്കൽ കോളജിലെ ശിശുരോഗ വിഭാഗം ഐ.സി.യു അടഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് ഒരു മാസത്തോളമായി. ശീതീകരണ സംവിധാനത്തിലെ തകരാറാണ് ഇതിന് കാരണമെന്നാണ് അധികൃതർ പറയുന്നത്. സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ആശുപത്രിയ്ക്ക് ഐ.സി.യു നന്നാക്കാൻ കഴിയാത്തതും പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു. പത്തു കുട്ടികളെ ചികിത്സിക്കാനുള്ള സംവിധാനമാണ് ഈ ഐ.സിയുവിലുള്ളത്. അടിയന്തര ചികിത്സ ആവശ്യമായി ഇവിടെയെത്തുന്ന കുട്ടികളെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യാറാണ് പതിവ്.അടിയന്തര ചികിത്സ ആവശ്യമുള്ള കുട്ടികളാണ് ഇതുമൂലം കഷ്ടപ്പെടുന്നത്
Be the first to comment