
ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ നേരിടാനൊരുങ്ങുന്ന ഇന്ത്യൻ സംഘത്തിന് തിരിച്ചടി. പരിശീലനത്തിനിടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് പരിക്കേറ്റു. പിന്നാലെ താരത്തിന് വൈദ്യ സഹായം ലഭ്യമാകുകയും പരിശീലനം തുടരുകയും ചെയ്തു. അയർലൻഡിനെതിരായ ആദ്യ മത്സരത്തിനിടെ രോഹിത് ശർമ്മയുടെ വലതുതോളിന് പന്ത് തട്ടിയിരുന്നു. പിന്നാലെ താരം ബാറ്റിംഗ് മതിയാക്കി തിരികെ മടങ്ങി.
പാകിസ്താനെതിരെ നാളെ മത്സരം നടക്കാനിരിക്കെയാണ് ഇന്ത്യൻ ആരാധകർക്ക് ആശങ്ക പടർത്തുന്ന വാർത്ത പുറത്തുവന്നത്. നിലവിലത്തെ സാഹചര്യത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ പാകിസ്താനെതിരെ കളിക്കുമെന്നാണ് സൂചന. കഴിഞ്ഞ മത്സരം കളിച്ച ടീമിൽ മാറ്റമുണ്ടാകാനും സാധ്യതയില്ല. ആദ്യ മത്സരം നടന്ന വേദിയിൽ തന്നെയാണ് ഇന്ത്യ പാകിസ്താനെ നേരിടുന്നത്.
Be the first to comment