ഇടുക്കി കട്ടപ്പന ബസ് സ്റ്റൻഡിൽ യുവാവിന്റെ ദേഹത്തേക്ക് ബസ് പാഞ്ഞു കയറിയ സംഭവത്തിൽ മോട്ടോർ വാഹനവകുപ്പ് അന്വേഷണം തുടങ്ങി. ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന് പ്രാഥമിക നിഗമനം. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ നടപടി തുടങ്ങി. ബൈസൺ വാലി സ്വദേശി സിറിൽ വർഗീസിന് വ്യാഴാഴ്ച ഹാജരാകാൻ നോട്ടീസ് നൽകി.
കട്ടപ്പന പ്രൈവറ്റ് ബസ്റ്റാൻഡിൽ ആണ് സംഭവം നടന്നത്. ഇന്നലെ വൈകീട്ട് 7മണിയോടുകൂടിയാണ് അപകടം. അത്ഭുതകരമായാണ് യുവാവ് രക്ഷപ്പെട്ടത്, സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യാത്രക്കാർക്കുള്ള കസേരയിൽ ഇരിക്കുകയായിരുന്ന കുമളി സ്വദേശി വിഷ്ണുവിന്റെ ദേഹത്തേക്കാണ് ബസ് പാഞ്ഞുകയറിയത്. യുവാവിനെ പരിക്കോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പന– നെടുങ്കണ്ടം റൂട്ടിൽ ഓടുന്ന ദിയാമോൾ എന്ന ബസാണ് അപകടം ഉണ്ടാക്കിയത്.
Be the first to comment