
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനടുത്ത് ടിപ്പറിൽ നിന്ന് കരിങ്കൽ തെറിച്ച് വീണ് പരിക്കേറ്റ വിദ്യാർഥി മരിച്ചു. മൂക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർഥിയുമായ അനന്തുവാണ് മരിച്ചത്. ഇന്നു രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേക്ക് ലോഡുമായി പോയിരുന്ന ടിപ്പറിൽ നിന്ന് കല്ല് തെറിച്ച് വഴിയിൽ നിന്നിരുന്ന അനന്തുവിന്‍റെ ദേഹത്ത് വീണത്.
അനന്തുവിന്‍റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടൻ തന്നെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനന്തു നിംസ് കോളെജിലെ ബിഡിഎസ് നാലാം വർഷ വിദ്യാർഥിയായിരുന്നു. അപകടത്തെത്തുടർന്ന പ്രദേശത്ത് നാട്ടുകാർ പ്രതിഷേധിച്ചു. വിവിധ രാഷ്ട്രീയ കക്ഷികൾ ഒരുമിച്ച് തുറമുഖ കവാടം ഉപരോധിച്ചു. രാവിലെ 10 മണി വരെ അമിത ഭാരം കയറ്റിയ വാഹനങ്ങൾ നിയന്ത്രിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
Be the first to comment