വിവാദങ്ങളും വിമർശനങ്ങളും നിലനിൽക്കെ ‘ദി കേരള സ്റ്റോറി’ നളെ റിലീസിനെത്തും. റിലീസിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ പ്രദർശനം നടത്തിയിരുന്നു. കൊച്ചിയിൽ ഷേണായിസ് തിയേറ്ററിൽ നടന്ന പ്രത്യേക പ്രദർശനം ക്ഷണിക്കപ്പെട്ട അതിഥികൾക്കായിരുന്നു. ബിജെപി നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് എത്തിയത്. എറണാകുളം ജില്ലാ പ്രസിഡന്റ് കെ എസ് ഷൈജു, ഷിബു തിലകൻ എന്നിവരുൾപ്പടെ ചിത്രം കാണാനെത്തിയിരുന്നു.
സിനിമ കേരളത്തെ അപമാനിക്കുന്നതല്ല എന്നും സിറിയയിലെ തലവെട്ടൽ പോലയുള്ള കാര്യങ്ങളൊഴികെ വയലൻസ് രംഗങ്ങൾ കുറവാണ്. ഏതെങ്കിലും മതത്തെ ഇല്ലാതാക്കണമെന്ന് സിനിമയിൽ പറഞ്ഞിട്ടില്ല. സെൻസർ ചെയ്ത സിനിമയാണ് പ്രദർശിപ്പിച്ചത്. സിനിമ കണ്ട ശേഷം ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കെ എസ് രാധാകൃഷ്ണൻ പറഞ്ഞു.
അതേസമയം കേരള സ്റ്റോറിക്കെതിരായ ഹര്‍ജികളില്‍ അടിയന്തര ഇടപെടല്‍ നടത്താൻ വിസമ്മതിച്ച സുപ്രീംകോടതി ഹര്‍ജിക്കാരോട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. ഹൈക്കോടതിയിലെത്തുന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചിട്ടുണ്ട്. ചിത്രത്തിനെതിരെ മൂന്ന് ഹർജികളാണ് സുപ്രീംകോടതിയിലെത്തിയത്. സമൂഹത്തെയാകെ അധിക്ഷേപിക്കുന്ന ചിത്രം വസ്തുതാപരമല്ലാത്ത കാര്യങ്ങളെ സത്യമെന്ന രീതിയില്‍ അവതരിപ്പിക്കുകയാണെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ വൃന്ദ ഗ്രോവര്‍ ചൂണ്ടിക്കാട്ടി.
Be the first to comment