താമരച്ചാലിൽ കടത്തു ചങ്ങാടമായി; പ്രദേശവാസികൾക്ക് ആശ്വാസം

നീണ്ടൂർ: താമരച്ചാൽ പാടശേഖരത്തിൻ്റെ ബണ്ടിൽ താമസിച്ചിരുന്ന കുടുംബങ്ങളുടെ ചിരകാലാഭിലാഷമായിരുന്ന കടത്തു ചങ്ങാടം യാഥാർത്ഥ്യമായി. നീണ്ടൂർ ലയൺസ് ക്ലബിൻ്റെ സഹകരണത്തോടെയാണ് ഇവിടെ ചങ്ങാടം ലഭ്യമാക്കിയത്.

പ്രദേശവാസികളുടെ നിവേദനത്തിൻ്റെ അടിസ്ഥാനത്തിൽ വാർഡ് മെംബറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ പുഷ്പമ്മ തോമസ്, ബ്ലോക്ക് പഞ്ചായത്ത് മെംബർ തോമസ് കോട്ടൂർ എന്നിവർ ലയൻസ് ക്ലബ് ഭാരവാഹികളുമായി ബന്ധപ്പെട്ട് സഹായം അഭ്യർഥിച്ചു. സന്തോഷത്തോടെ അഭ്യർഥന സ്വീകരിച്ച ലയൺസ് ക്ലബ് ആവശ്യമായ ഫണ്ട് അനുവദിച്ച് ചങ്ങാട നിർമ്മാണം പൂർത്തീകരിച്ചു. 28000 രൂപാ ചെലവാക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്. 

ബ്ലോക്ക് പഞ്ചായത്ത് മെംബർ തോമസ് കോട്ടൂരിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ്  വി.കെ. പ്രദീപ്, ലയൺസ് ക്ലബ് പ്രസിഡൻ്റ് സി.കെ. കുര്യാക്കോസ് ചിറയിൽമ്യാലിൽ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ലയൺസ് ക്ലബ് സെക്രട്ടറി ജയിംസ് ഇല്ലിപ്പറമ്പിൽ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പുഷ്പമ്മ തോമസ്, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ എം.കെ. ശശി, മെംബർ ആലിസ് ജോസഫ്, ജോസ്മോൻ ജോസ്, മുൻ ചെയർപേഴ്സൺ ശ്രീലേഖ സോമൻ, ഷിജി ജോസഫ്, തോമസ് തൈകൂട്ടത്തിൽ തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*