പ്രാതൽ മുടക്കാതെ കഴിച്ചോളൂ; വണ്ണം കൂടില്ല, പുതിയ പഠനം

ദീര്‍ഘകാലം നല്ല ആരോഗ്യത്തോടെ ഇരിക്കാന്‍ ഒരു വ്യക്തിയെ സഹായിക്കുന്ന പ്രധാന ഘടകം അയാളുടെ ജീവിതരീതി തന്നെയാണ്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് എന്ത് കഴിക്കുന്നു എന്നത്. ഇപ്പോഴിതാ പോഷകസമൃദ്ധമായ പ്രാതല്‍ മുടങ്ങാതെ കഴിച്ചാല്‍ അമിതവണ്ണം കുറയ്ക്കാമെന്ന് സെന്‍മാര്‍ക്കിലെ ആര്‍ഹസ് സര്‍വകലാശാല ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.

അത്താഴത്തിന് ശേഷം ദീര്‍ഘമായ ഇടവേളയ്‌ക്കൊടുവിലാണ് നമ്മള്‍ പ്രാതല്‍ കഴിക്കുന്നത്. അതുകൊണ്ട് തന്നെ അത് പോഷകസമൃദ്ധമായിരിക്കണം. നല്ല ആരോഗ്യത്തിനും ആയുസ്സിനുമായി ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

  • ഓട്‌സ് വിറ്റാമിന്‍ ബി, അയേണ്‍, ഫൈബര്‍, മഗ്നീഷ്യം, സിങ്ക്, സെലേനിയം എന്നിവയെല്ലാം ഒരൊറ്റ ആഹാരത്തിസലൂടെ നമ്മളുടെ ശരീരത്തില്‍ എത്തുകയാണ്. അതിനാല്‍ രാവിലെ ആഹാരത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
  • മിക്കവര്‍ക്കും കഴിക്കാന്‍ ഇഷ്ടമുള്ള ഒന്നാണ് മുട്ട. പ്രോട്ടീന്‍ റിച്ചായിട്ടുള്ള മുട്ട ആഹാരത്തില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്. 
  • നല്ല ഗുണമുള്ള പച്ചക്കറികള്‍ ഉപയോഗിച്ച് സാലഡ് തയ്യാറാക്കി കഴിക്കുന്നത് നല്ലതാണ്. സാലഡ് തയ്യാറാക്കുമ്പോള്‍ ഇതില്‍ നല്ല പച്ചിലകളും അതുപോലെ, പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറികളും ചേര്‍ക്കുന്നത് കൂടുതല്‍ ഗുണം നല്‍കുന്നവയാണ്.
  • ചിയ സീഡ്‌സ് അടുപ്പിച്ച് കഴിച്ചാല്‍ നല്ല ആരോഗ്യം ലഭിക്കും എന്നാണ്. ഇത് കഴിക്കാന്‍ രുചികരവും അതുപോലെ, ഇത് ഉപയോഗിച്ച് വിവിധതരം ഭക്ഷണങ്ങൾ തയ്യാറാക്കാന്‍ സാധിക്കുന്നതുമാണ്. ഇതില്‍ ധാരാളം പ്രോട്ടീന്‍ കണ്ടന്റും അടങ്ങിയിരിക്കുന്നതിനാല്‍ ഷേയ്ക്കിലും സ്മൂത്തിയിലും ചേര്‍ത്ത് കഴിക്കാവുന്നതാണ്.

Be the first to comment

Leave a Reply

Your email address will not be published.


*