മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം നടത്തിയ ആൾ അറസ്റ്റിൽ

മെഡിക്കൽ കോളജ് (കോട്ടയം): മെഡിക്കൽ കോളജ് ആശുപത്രിയിൽ മോഷണം നടത്തിയയാളെ പോലീസ് പിടികൂടി. കുടമാളൂർ അമ്പാടിക്കവല രവിനിവാസ് വീട്ടിൽ രഞ്ജിത്ത് രവി(41)യാണ് ഗാന്ധിനഗർ പോലീസിൻ്റെ പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രിയിൽ ആശുപത്രിയിൽ അഡ്മിറ്റായ രോഗിയുടെ കൂട്ടിരിപ്പുകാരിയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് തട്ടിയെടുത്ത് ഇയാൾ ഓടുകയായിരുന്നു. പോലീസ് എയ്ഡ് പോസ്റ്റിലെ പോലീസ് ഉദ്യോഗസ്ഥരും ഗാന്ധിനഗർ പോലീസും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇയാളെ പിടികൂടുകയായിരുന്നു.

ആശുപത്രിയിലെ കിടപ്പുരോഗികളെ കേന്ദ്രീകരിച്ചാണ് ഇയാൾ മോഷണം നടത്തുന്നത്. സമാനമായ രീതിയിൽ മോഷണം നടത്തിയതിന് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്. ഗാന്ധിനഗർ എസ്ഐ വിദ്യ വി, എഎസ്ഐ ബസന്ത്, സിപിഒമാരായ മഹേഷ്, സോണി എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Be the first to comment

Leave a Reply

Your email address will not be published.


*