കേരള കലാമണ്ഡലത്തിലെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദ് ചെയ്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി

കേരള കലാമണ്ഡലത്തിലെ അധ്യാപകര്‍ അടക്കമുള്ള താത്കാലിക ജീവനക്കാരുടെ കൂട്ടപ്പിരിച്ചുവിടല്‍ തീരുമാനം റദ്ദാക്കി സാംസ്‌കാരിക മന്ത്രി. രജിസ്റ്റാറുടെ ഉത്തരവ് റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കി. കെ രാധാകൃഷ്ണന്‍ എംപിയും സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

120 ഓളം വരുന്ന അധ്യാപക അനധ്യാപകരായിട്ടുള്ള താല്‍ക്കാലിക ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് നടപടിയെന്ന് രജിസ്ട്രാറുടെ ഉത്തരവില്‍ പറയുന്നു. ഉത്തരവിന്റെ പകര്‍പ്പ് 24 ന് ലഭിച്ചിരുന്നു. കേരളത്തിന്റെ അഭിമാനമായ കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ അട്ടിമറിക്കുന്നതായിരുന്നു പുതിയ ഉത്തരവ്.

അധ്യാപകരുടേത് ഉള്‍പ്പടെയുള്ള സ്ഥിരം തസ്തികകളില്‍ നിയമനം ഇല്ലാതിരുന്നതോടെയാണ് താല്‍ക്കാലിക ജീവനക്കാരെ നിയമിച്ച് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോയിരുന്നത്. ഇവരുടെ ശമ്പളം ഉള്‍പ്പടെ മുടങ്ങുന്നത് പതിവായിരിക്കയാണ് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്. പിരിച്ചുവിട്ടവരില്‍ 68 അധ്യാപകര്‍ ഉള്‍പ്പെടുന്നത് കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനങ്ങളെ തന്നെ സാരമായി ബാധിക്കും.

കൂട്ടപ്പിരിച്ചുവിടലില്‍ പ്രതിഷേധം ശക്തമായിരുന്നു. കൂട്ടപ്പിരിച്ചുവിടല്‍ കേരള കലാമണ്ഡലത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് മുന്‍ രജിസ്ട്രാര്‍ എന്‍ ആര്‍ ഗ്രാമപ്രകാശ്  പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*