തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ആലോചന

തൃശൂര്‍ പൂരം വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തലയോഗത്തില്‍ ആലോചന. വെടിക്കെട്ട് കാണുന്നതിനുള്ള ദൂരപരിധി ഫയര്‍ ലൈനില്‍ നിന്ന് 100 മീറ്റര്‍ എന്നത് 60 മീറ്റര്‍ ആക്കി ചുരുക്കുന്നതിനുള്ള സാധ്യതയാണ് പരിശോധിക്കുന്നത്. ചില സാങ്കേതിക മാറ്റത്തോടെ പൂരം പഴയ പെരുമയില്‍ നടത്താനാണ് നീക്കമെന്ന് സുരേഷ് ഗോപി പറഞ്ഞു.

വെടിക്കെട്ടിന്റെ ഫയര്‍ ലൈനില്‍ നിന്നും 100 മീറ്റര്‍ അകലെ നിന്നാണ് ഇപ്പോള്‍ വെടിക്കെട്ട് കാണാനാകുക. കേന്ദ്രസര്‍ക്കാരിന് കീഴിലെ പെസോയുടെ നിര്‍ദ്ദേശം 100 മീറ്ററാണ്. ഇത് 60 മീറ്റര്‍ ആക്കി ചുരുക്കാനുള്ള സാധ്യതയാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. സുരേഷ്‌ഗോപിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗം ഇക്കാര്യം ചര്‍ച്ച ചെയ്തു. കേന്ദ്രസര്‍ക്കാരിന്റെ അനുമതിയോടെ യോഗത്തിന്റെ നിര്‍ദ്ദേശം ഹൈക്കോടതിയെ അറിയിക്കാനും ഇളവ് നേടാനുമാണ് നീക്കം. കഴിഞ്ഞവര്‍ഷത്തെ പൂരത്തിന്റെ വേദന താന്‍ അറിഞ്ഞതാണെന്നും ഇക്കുറി ആസ്വാദകരമായ പൂരം ഒരുക്കാന്‍ ആണ് ശ്രമമെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ജില്ലയില്‍ നിന്നുള്ള മന്ത്രിമാര്‍ക്ക് പുറമേ കളക്ടറും, കമ്മീഷണറും, പെസോ പ്രതിനിധികളും പങ്കെടുത്തു. വെടിക്കെട്ട് നടക്കുന്ന പ്രദേശത്ത് ഉന്നതലസംഘം ഇന്ന് പരിശോധനയും നടത്തി.

Be the first to comment

Leave a Reply

Your email address will not be published.


*