റോഡ് നിർമ്മാണം അശാസ്ത്രീയം; ചെളി നിറഞ്ഞ റോഡിൽ ഉരുണ്ട് നാട്ടുകാരുടെ വേറിട്ട പ്രതിഷേധം

കൊല്ലം: മഴക്കാലമായായതോടെ സംസ്ഥാനത്തെ റോഡുകളെല്ലാം വൃത്തിഹീനമായിരിക്കുകയാണ്. പല റോഡുകളും ഗതാഗത യോഗ്യമല്ലാതെ കിടക്കുന്നു. അശാസ്ത്രീയ നിർമ്മാണവും കൃത്യമായ അഴുക്ക് ചാൽ ഇല്ലാത്തതും അടക്കം നിരവധി കാരണങ്ങളാണ് ഇതിന് പിന്നിലുള്ളത്. സംസ്ഥാനത്ത് ഈ മാസമാദ്യം നടന്ന മേഘ വിസ്ഫോടനത്തിൽ പ്രധാന നഗരങ്ങളും റോഡുകളുമെല്ലാം വെള്ളക്കെട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു. നാട്ടുകാരും പ്രാദേശിക വാസികളും റോഡുകളുടെ ഇത്തരം മോഹം സാഹചര്യങ്ങൾക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. അത്തരത്തിൽ വേറിട്ട ഒരു പ്രതിഷേധമാണ് ഇവിടെ പറയുന്നത്.

കൊല്ലം പത്തനാപുരം ഏനാത്ത് റോഡിലെ ശോചനീയസ്ഥയിൽ റോഡിലെ ചെളിയിൽ ഉരുണ്ടാണ് നാട്ടുകാർ പ്രതിഷേധിച്ചത്. മിനി ഹൈവേ പാതയിൽ ജർമൻ സാങ്കേതിക വിദ്യയിൽ നവീകരിക്കുന്ന റോഡിൻ്റെ നിർമ്മാണം അശാസ്ത്രീയമെന്നാണ് നാട്ടുകാരുടെ ആരോപണം. കരാർ കമ്പനിക്കെതിരെ രംഗത്തെത്തിയ ജനങ്ങൾ ചെളിയിൽ ഉരുണ്ട് പ്രതിഷേധമറിയിക്കുകയായിരുന്നു. പട്ടാഴി വടക്കേക്കര ബദാം മുക്കിന് സമീപത്തായിരുന്നു പ്രതിഷേധം. പത്തനാപുരത്ത് നിന്നും മഞ്ചള്ളൂർ കുണ്ടയം കടുവാത്തോട് വഴി ഏനാത്ത് എത്തുന്നതാണ് നിർദ്ധിഷ്ട റോഡ്. ഒന്നര വർഷത്തിലധികമായി സഞ്ചരിക്കാൻ പറ്റാത്ത രീതിയിൽ നിർമ്മാണം നടത്തുന്നതും ബസ് സർവ്വീസുകൾ നിർത്തലാക്കിയതും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇതിനെ തുടർന്നാണ് ചെളിയിൽ ഉരുണ്ടുകൊണ്ടുള്ള നാട്ടുകാരുടെ പ്രതിഷേധം ഉണ്ടായത്.

Be the first to comment

Leave a Reply

Your email address will not be published.


*