ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് പ്രോട്ടീനിന്റെ ആവശ്യകത;ചര്‍മ്മത്തിനും ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്.

ശരീരത്തിന്റെ പല പ്രവർത്തനങ്ങളിലും ഏറെ ആവശ്യമായ ഒന്നാണ് പ്രോട്ടീൻ.  ഇത് പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും ഏറെ പ്രധാനമാണ്.  പ്രോട്ടീനിന്‍റെ കുറവു മൂലം പേശി ബലഹീനത ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.  ഓസ്റ്റിയോപൊറോസീസ് സാധ്യത കുറയ്ക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും പ്രോട്ടീന്‍ ശരീരത്തിന് ആവശ്യമാണ്.

പ്രോട്ടീൻ കുറയുമ്പോള്‍ അത് നഖത്തിന്‍റെ ആരോഗ്യത്തെയും മോശമായി ബാധിക്കാം.  നഖം പൊട്ടുന്നതും പ്രോട്ടീൻ കുറവിന്‍റെ ലക്ഷണമാകാം.  പ്രോട്ടീന്റെ കുറവ് ഉണ്ടായാൽ ഹോർമോൺ വ്യതിയാനം, മസിലുകൾക്ക് പ്രശ്നങ്ങൾ, വിളർച്ച, ത്വക്ക് രോ​ഗങ്ങൾ തുടങ്ങിയവയ്ക്ക് കാരണമാകും.  രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പ്രോട്ടീൻ ആവശ്യമാണ്.  ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പ്രോട്ടീന്‍ ആവശ്യമാണ്.

പ്രോട്ടീൻ കുറയുമ്പോള്‍ വിശപ്പ് കൂടാനും വണ്ണം കൂടാനും സാധ്യതയുണ്ട്.  ശരീര ഭാരം കുറയ്ക്കാന്‍ കഴിയാതെ വരുന്നതും ഇതുമൂലമാകാം.  അമിത ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും ശരീരത്തില്‍  പ്രോട്ടീൻ കുറയുമ്പോഴും ക്ഷീണം അനുഭവപ്പെടാം.  ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്.  അതിനാല്‍ പ്രോട്ടീൻ കുറയുമ്പോള്‍ ചര്‍മ്മം വരണ്ടതാകാനും ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടാനും കാരണമായേക്കാം.  തലമുടിയുടെ ആരോഗ്യത്തിനും പ്രോട്ടീന്‍ പ്രധാനമാണ്.   മാംസം, ബദാം, സോയാബീന്‍, ചെറുപയർ, ചിയ സീഡ്സ് തുടങ്ങിയവയിലൊക്കെ പ്രോട്ടീന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. 

Be the first to comment

Leave a Reply

Your email address will not be published.


*