
ന്യൂഡൽഹി: ഡൽഹിയിൽ ബിജെപി സർക്കാരിന്‍റെ സത്യപ്രതിജ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ന് നടക്കുമെന്ന് ബിജെപി. അതേ സമയം ആരായിരിക്കും മുഖ്യമന്ത്രി എന്നതിൽ ഇനിയും തീരുമാനമായിട്ടില്ല. ആം ആദ്മി പാർട്ടിയെ പരാജയപ്പെടുത്തി ഡൽഹിയിൽ ഭരണം നേടിയെടുത്ത ബിജെപി മുഖ്യമന്ത്രി ആരെന്നതിൽ ഇപ്പോഴും സൂചനകളൊന്നും നൽകിയിട്ടില്ല.
ഡൽഹി ട്രെയിൻ അപകടത്തിന്‍റെ പശ്ചാത്തലത്തിൽ സത്യപ്രതിജ്ഞ ലളിതമായി നടത്താനാണ് തീരുമാനം. ബുധനാഴ്ച എംഎൽഎമാരായി തെരഞ്ഞെടുക്കപ്പെട്ടവർ യോഗം ചേർന്ന് മുഖ്യമന്ത്രിയെ തീരുമാനിക്കുമെന്നാണ് സൂചന.
Be the first to comment