36 വർഷത്തെ പ്രവർത്തനമവസാനിപ്പിച്ച് ഐഎൻഎസ് മഗർ; ഇനി കൊച്ചിയിൽ വിശ്രമം

ഇന്ത്യന്‍ നാവിക സേനയുടെ ഏറ്റവും പഴക്കം ചെന്ന പടക്കപ്പല്‍ ഐഎന്‍എസ് മഗര്‍ ഡീകമ്മീഷന്‍ ചെയ്തു. പ്രവര്‍ത്തനം അവസാനിപ്പിച്ച കപ്പല്‍ ഇനി കൊച്ചിയിലെ നാവികാസ്ഥാനത്ത് വിശ്രമിക്കും. ടാങ്കറുകൾ വഹിക്കാൻ കഴിയുന്ന ആദ്യ ഇന്ത്യൻ പടക്കപ്പലാണ് ഐഎൻഎസ് മഗർ. 36 വര്‍ഷത്തെ പ്രവര്‍ത്തനത്തിന് ശേഷമാണ് മഗര്‍ അവസാനമായി നങ്കൂരമിട്ടത്. കൊച്ചിയിലെ നാവികാസ്ഥാനത്താണ് ഡികമ്മീഷന്‍ ചടങ്ങ് നടന്നത്. വിവിധ ഘട്ടങ്ങളില്‍ മഗറില്‍ പ്രവര്‍ത്തിച്ചവരുടെ ഒത്തുചേരലിനും ഡീ കമ്മീഷന്‍ ചടങ്ങ് വേദിയായി.

1987-90 കാലത്ത് ശ്രീലങ്കയിൽ ഇന്ത്യൻ സമാധാന ദൗത്യസേനയ്ക്കായി സാധനസാമഗ്രികൾ എത്തിക്കുന്നതിലും 2004ലെ സുനാമി ദുരന്തബാധിതർക്കു സഹായം എത്തിക്കുന്നതിനും മുൻപന്തിയിലുണ്ടായിരുന്ന കപ്പലാണു മഗർ. സൂനാമി കാലത്ത് 1300 ദുരന്തബാധിതർക്കാണു കപ്പൽ സഹായം എത്തിച്ചത്. 2018ലാണു കപ്പൽ കൊച്ചിയിലെ പരിശീലന കമാൻഡിന്റെ ഭാഗമായത്. 2020ൽ കോവിഡ് മഹാമാരിക്കാലത്തു മാലദ്വീപിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഓപ്പറേഷൻ സമുദ്രസേതുവിന്റെ ഭാഗമായി മടക്കിയെത്തിച്ച ഓപ്പറേഷനിലും ഐഎൻഎസ് മഗർ പങ്കെടുത്തു.

Be the first to comment

Leave a Reply

Your email address will not be published.


*