സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്സ്‌ക്ലൂസീവിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

തിരുവനന്തപുരം: സഭാ ടിവിയുടെ പുതിയ ചാനലായ സഭാ ടിവി എക്സ്‌ക്ലൂസീവിന്റെ ഉദ്ഘാടനം ബഹിഷ്‌കരിച്ച് പ്രതിപക്ഷം. പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി സംപ്രേക്ഷണം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. പ്രതിപക്ഷ നേതാവിന്റെ പ്രസംഗവും സംപ്രേക്ഷണം ചെയ്യുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. വൈകീട്ട് ഉദ്ഘാടന ചടങ്ങ് നടക്കാനിരിക്കെയാണ് ബഹിഷ്‌കരണം.

ഒക്ടോബര്‍ 9ന് വൈകിട്ട് 6.30ന് നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് പുതിയ ചാനലിന്റെ ഉദ്ഘാടനം നിര്‍വഹിക്കുക. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം പറയും. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ പുതിയതായി ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് കോഴ്‌സായ പി.ജി ഡിപ്ലോമ ഇന്‍ പാര്‍ലമെന്ററി സ്റ്റഡീസ്, ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന്റെ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നടത്തും.

ഡോ. മേരി പുന്നന്‍ ലൂക്കോസിന്റെ നിയമസഭാ അംഗത്വത്തിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് സഭാ ടിവി നിര്‍മ്മിച്ച മേരി പുന്നന്‍ ലൂക്കോസ്: ചരിത്രം പിറന്ന കൈകള്‍ എന്ന ഡോക്യുമെന്ററി വീഡിയോ, സ്ത്രീകളുടെയും ട്രാന്‍സ്‌ജെന്‍ഡറുകളുടെയും കുട്ടികളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമം സംബന്ധിച്ച സമിതിയുടെ ചെയര്‍പേഴ്‌സണ്‍ യു. പ്രതിഭ എം.എല്‍.എ പ്രകാശനം ചെയ്യും. തുടര്‍ന്ന് നിയമസഭാ സാമാജികര്‍ക്കായി ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*