‘രാജി വയ്ക്കുന്ന പ്രശ്‌നമേ ഉദിക്കുന്നില്ല’; മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയേണ്ടതില്ലെന്ന് സിപിഎം

തിരുവനന്തപുരം: ലൈംഗിക അതിക്രമ കേസില്‍ പ്രതിയായ നടന്‍ എം മുകേഷ് എംഎല്‍എ രാജി വയ്‌ക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയില്‍ തീരുമാനം. ലൈംഗിക ആരോപണങ്ങളില്‍ എംഎല്‍എ സ്ഥാനം രാജിവച്ച കീഴ്‌വഴക്കമില്ലെന്നാണ് ഇന്നു ചേര്‍ന്ന സംസ്ഥാന സമിതി വിലയിരുത്തിയത്. രാജി ആവശ്യമേ ഉദിക്കുന്നില്ലെന്ന് പാര്‍ട്ടി നേതൃയോഗം വ്യക്തമാക്കി.

നാളെ പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്കു തുടക്കമാകുന്നതിനു മുമ്പായാണ് നേതൃത്വത്തിന്റെ നടപടി. സമ്മേളനങ്ങള്‍ തുടങ്ങും മുമ്പ് പാര്‍ട്ടിയിലെ അച്ചടക്ക നടപടികള്‍ പൂര്‍ത്തിയാക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം.

 

 

Be the first to comment

Leave a Reply

Your email address will not be published.


*