ഐ.​സി.​യു​വി​ൽ കി​ട​ന്ന രോ​ഗി ഇ​റ​ങ്ങി​യോ​ടി; ഒടുവിൽ സുരക്ഷാജീവനക്കാരൻ പിടികൂടി

ഗാ​ന്ധി​ന​ഗ​ർ: മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ട്രോ​മാ​കെ​യ​ർ യൂണിറ്റിലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന രോ​ഗി ഇ​റ​ങ്ങി​യോ​ടി. അപകടത്തെ തുടർന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ടി, പ്ലാ​മ​ല​ക്കു​ടി സ്വ​ദേ​ശി ഇ​ന്ദ്ര​കു​മാ​റാ​ണ്​ (40) വാ​ർ​ഡി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക്​ ഇ​റ​ങ്ങി ഓ​ടി​യ​ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10 മണിയോടെയായിരുന്നു സം​ഭ​വം.

അപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായിരുന്നു ഇന്ദ്രകുമാർ.ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇയാൾ അടിവസ്ത്രം മാത്രം ധരിച്ചാണ് തീവ്രപരിചരണവിഭാഗത്തിൽ നിന്ന് ഇറങ്ങി ഓടിയത്.രോഗി പുറത്തേക്ക് ഓടുന്നത് കണ്ട് സുരക്ഷാ ജീവനക്കാരൻ പിറകെ ഓടി ഇയാളെ പിടികൂടുകയായിരുന്നു.തുടർന്ന് ഇയാളെ വീണ്ടും വാർഡിൽ പ്രവേശിപ്പിച്ചു ഇയാൾക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലെന്നും അപകടത്തെ തുടർന്ന് ഉണ്ടായ ചില അസ്വസ്ഥതയാണ് ഓടാൻ കാരണമെന്ന് ഡോക്ടർമാർ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*