കോളുകളുടെ രീതി മാറുന്നു; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

കോടിക്കണക്കിന് ഉപയോക്താക്കളാണ് വാട്‌സ്ആപ്പിന്റെ ഓഡിയോ, വീഡിയോ കോള്‍ ഫീച്ചറുകള്‍ ഉപയോഗിക്കുന്നത്. സ്ഥിരമായി വാട്‌സ്ആപ്പ് കോള്‍ ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ അപ്‌ഡേറ്റുമായി എത്തിയിരിക്കുകയാണ് വാട്‌സ്ആപ്പ്.

പുതിയ ഓഡിയോ കോള്‍ ബാര്‍ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നത്. ഉപയോക്താക്കള്‍ക്ക് കോളുകള്‍ എളുപ്പത്തില്‍ നിയന്ത്രിക്കാന്‍ ഇതിലൂടെ കഴിയും. കോള്‍ ചെയ്യുമ്പോള്‍ മറ്റെന്തെങ്കിലും ആവശ്യത്തിനായി ടാബിന് പുറത്തു കടന്നാല്‍ കോള്‍ വിന്‍ഡോയിലേക്ക് തിരിച്ചെത്താന്‍ പച്ച സ്റ്റാറ്റസ് ബാറില്‍ ടാപ്പുചെയ്യുന്നതാണ് നിലവിലെ രീതി.

എന്നാല്‍ പുതിയ കോള്‍ ബാര്‍ അവതരിപ്പിക്കുന്നതോടെ ഉപയോക്താക്കള്‍ക്ക് എളുപ്പത്തില്‍ കോള്‍ മ്യൂട്ടുചെയ്യാനോ നേരിട്ട് കോള്‍ അവസാനിപ്പിക്കാനോ കഴിയും, കോള്‍ സ്‌ക്രീന്‍ തിരഞ്ഞ് ബുദ്ധിമുട്ടേണ്ട. പുതിയ ഫീച്ചര്‍ നിലവില്‍ ചില ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

വാട്‌സ്ആപ്പിന്റെ അപ്‌ഡേറ്റ് പതിപ്പ് 2.24.10.18 ല്‍ ഫീച്ചര്‍ ലഭ്യമാകും. ആപ്പിനുള്ളില്‍ കൂടുതല്‍ ഫലപ്രദമായി മള്‍ട്ടിടാസ്‌ക് ചെയ്യാന്‍ സഹായിക്കുന്നതാണ് ഫീച്ചര്‍. ഐഒഎസ് ഉപയോക്താക്കളിലേക്കും ഉടന്‍തന്നെ അപ്‌ഡേറ്റ് എത്തുമെന്നാണ് റിപ്പോര്‍ട്ട്.

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് വാട്‌സ്ആപ്പ് സ്റ്റോറേജ്. മെസേജുകളും ഓഡിയോ വീഡിയോ ഫയലും നിറഞ്ഞ് എപ്പോഴും മെമ്മറി തീരുന്ന പ്രശ്‌നം പലര്‍ക്കുമുണ്ട്. ഇത് പരിഹരിക്കാന്‍ ക്ലൗഡ് സ്റ്റോറേജ് സംവിധാനം വാട്‌സ്ആപ്പ് തയാറാക്കുന്നുണ്ട് എന്നും സൂചനകളുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*