റോഡിലെ കുഴിയെണ്ണി പോലീസ്; പത്തനംതിട്ടയിൽ 38 കുഴി!

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിൽ 38 സ്ഥലങ്ങളിൽ റോഡിൽ കുഴിമൂലം അപകടം സാധ്യത നിലനിൽക്കുന്നതായി പോലീസിന്റെ റിപ്പോർട്ട്. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ് എച്ച്ഒമാരാണ് സ്റ്റേഷൻ പരിധിയിലെ കുഴികൾ സംബന്ധിച്ച് സമഗ്രമായ റിപ്പോർട്ട് നൽകിയത്. പിഡബ്ല്യൂഡി, പഞ്ചായത്ത്, മുനിസിപ്പാലിറ്റി റോഡുകളിലെ കുഴികൾ ഇതിൽ ഉൾപ്പെടും. പോലീസ് കണ്ടെത്തിയ സ്ഥലങ്ങൾ സംബന്ധിച്ച റിപ്പോർട്ട് തുടർ നടപടികൾക്കായി ജില്ലാ കളക്ടർക്ക് കൈമാറി.

സ്വന്തം സ്റ്റേഷൻ പരിധിയിലെ റോഡുകളിലെ അപകടകരമായ കുഴികൾ എണ്ണി റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് കഴിഞ്ഞ ദിവസം എസ്എച്ച്ഓമാർക്ക് നിർദ്ദേശം നൽകിയത്. റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി അടക്കം നിലപാട് കടിപ്പിച്ച സാഹചര്യത്തിലാണ് പോലീസിനെ ഉപയോഗിച്ച് കുഴികളുടെ കണക്കെടുക്കാനുള്ള തീരുമാനമുണ്ടായത്. 

Be the first to comment

Leave a Reply

Your email address will not be published.


*