
കുമരകം: മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി പെരുന്ന പടിഞ്ഞാറെ പുത്തൻപുരയ്ക്കൽ വീട്ടിൽ ( പാമ്പാടി എസ് എൻ പുരം ഭാഗത്ത് ഇപ്പോൾ താമസം) ദിൽജിത്ത് (28) നെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ 2023 സെപ്റ്റംബർ മാസം കുമരകത്ത് പ്രവർത്തിക്കുന്ന സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൽ രണ്ട് വളകൾ പണയം വെച്ച് 62,800 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് അധികൃതരുടെ പരിശോധനയിൽ ഇത് സ്വർണമല്ലെന്ന് തിരിച്ചറിയുകയും പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു.
കുമരകം സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, എസ്.ഐ പ്രദീപ് കുമാർ, സി.പി.ഓ മാരായ യേശുദാസ്, സാനു, രഞ്ജിത്ത്, ജാക്സൺ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ദിൽജിത്തിന് ചങ്ങനാശ്ശേരി, നെടുമുടി, കോട്ടയം ഈസ്റ്റ്, വെസ്റ്റ്, തൃക്കൊടിത്താനം, കീഴ് വായ്പൂർ, മുഹമ്മ, എടത്വ, മണ്ണഞ്ചേരി എന്നീ സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Be the first to comment