വിഴിഞ്ഞം നിവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കണം: അതിരമ്പുഴ ഫൊറോന സമിതി

അതിരമ്പുഴ: തീരദേശവാസികളായ വിഴിഞ്ഞം നിവാസികൾക്ക് തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള എല്ലാ പ്രശനങ്ങൾക്കും അടിയന്തിര പരിഹാരം കാണണമെന്ന് അതിരമ്പുഴ ഫൊറോന സമിതി ആവശ്യപ്പെട്ടു.

തീരദേശ ജനത കിടപ്പാടവും തൊഴിലും നഷ്ടപ്പെട്ട് തെരുവിലായിരിക്കുന്ന സമയം വികസനത്തിന്റെ പേരു പറഞ്ഞ് അവരെ തീരാദുഃഖത്തിലേക്കു തള്ളിവിടുന്ന സർക്കാർ നടപടിയെ യോഗം അപലപിച്ചു. ജനാധിപത്യപരമായ രീതിയിൽ സമരം ചെയ്യുന്ന പ്രദേശവാസികളെയും അവരോടൊപ്പം നിലയുറപ്പിച്ച വൈദികരെയും അപമാനിച്ചും പ്രതിഷേധങ്ങളെയും ജനത്തിന്റെ ദുരിതങ്ങളെയും കണ്ടില്ലെന്ന് നടിച്ചും സർക്കാർ മുന്നോട്ട് പോകുന്നത് പ്രതിഷേധാർഹമാണ്. ജനങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ട് സൃഷ്ടിക്കാതെ സമാധാനപരമായി വിഴിഞ്ഞം പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

അതിരമ്പുഴ ഫൊറോനാ വികാരി റവ.ഡോ. ജോസഫ് മുണ്ടകത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഫാ. റോജൻ നെൽപ്പുരയ്ക്കൽ, സിസ്റ്റർ റോസ് എസ്എബിഎസ്, ബോബി തോമസ് വടാശ്ശേരി, സഞ്ജിത്ത് പി. ജോസ് പ്ലാമൂട്ടിൽ, എം. എം. സെബാസ്റ്റ്യൻ മണ്ണഞ്ചേരി, ജോബി സേവ്യർ പെരുമാപറമ്പിൽ, പ്രഫ. ആൻസിക്കുട്ടി പേമല, ഏലമ്മ ചാക്കോ, അശ്വിൻ ജോർജ് എന്നിവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*