കോട്ടയം: റെയിൽവേ സ്റ്റേഷനിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിനെ റെയിൽവേ പോലീസ് പിടികൂടി. കൊല്ലം മാക്കത്തല സന്തോഷ് ഭവനിൽ സന്തോഷ് കുമാർ (43) നെയാണ് സ്റ്റേഷൻ എസ് എച്ച് ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിൽ കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടുകൂടി ഒന്നാം നമ്പർ ഫ്ലാറ്റ് ഫോമിൽ ചാർജ് ചെയ്യുന്നതിനായി കുത്തിയിട്ടിരുന്ന മൊബൈൽ ഫോണാണ് മോഷ്ടിച്ചത്.പാലക്കാട് സ്വദേശിയുടെ 80000 രൂപ വിലവരുന്ന സാംസങ് മൊബൈൽ ഫോണാണ് മോഷണം പോയത്.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേക്ഷണത്തിലാണ് ഇന്ന് റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ്ഫോമിൽ നിന്ന് മോഷ്ടാവിനെ പിടികൂടിയത്.മോഷ്ടിച്ച ഫോൺ കണ്ടെടുത്തു.
ആർപിഎഫ് എസ് ഐ സന്തോഷ് എൻ സ് ,ആർപിഎഫ് ഓഫീസേഴ്സ് നാഗ ബാബു ,സനൽ,വിനു, രാഹുൽമോൻ കെ എസ് എന്നിവർ അറസ്റ്റിന് നേതൃത്വം നൽകി. പ്രതിക്ക് സംസ്ഥാനത്ത് സമാനമായ ഒമ്പതോളം കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു.
ശബരിമല സീസൺ ആരംഭിച്ചതോടെ പ്ലാറ്റ്ഫോമിൽ 24 മണിക്കൂറും ശക്തമായ പോലീസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. y
Be the first to comment