തിരുവനന്തപുരം: സംസ്ഥാനത്ത് 31 തദ്ദേശ വാർഡുകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്നറിയാം. വോട്ടെണ്ണൽ രാവിലെ 10 മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഫലം കമ്മീഷന്റെ www.sec.kerala.gov.in വെബ് സൈറ്റിലെ ട്രെൻഡിൽ (Trend) നിന്നു ലഭ്യമാകും.
മലപ്പുറം ജില്ലാ പഞ്ചായത്തിലെ തൃക്കലങ്ങോട് വാർഡ് ഉൾപ്പെടെ 11 ജില്ലകളിലെ 4 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 3 മുനിസിപ്പാലിറ്റി വാർഡുകൾ, 23 ഗ്രാമ പഞ്ചായത്ത് വാർഡുകൾ എന്നിവയിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ആകെ 102 സ്ഥാനാർഥികളാണ് ജനവിധി തേടിയത്.
ഉപതെരഞ്ഞെടുപ്പിൽ 61.87 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 44262 പുരുഷൻമാരും 49191 സ്ത്രീകളും ഒരു ട്രാൻസ് ജെൻഡറും ഉൾപ്പെടെ 93,454 പേർ വോട്ട് ചെയ്തതായും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.
Be the first to comment