ജാപ്പനീസ് സ്വകാര്യ കമ്പനിയായ സ്പേസ് വൺ നിർമ്മിച്ച റോക്കറ്റ് ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

ടോക്യോ: ഒരു ജാപ്പനീസ് സ്വകാര്യ കമ്പനിയായ സ്പേസ് വൺ നിർമ്മിച്ച റോക്കറ്റ് ആദ്യ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു. 18 മീറ്റർ ഉയരമുള്ള കെയ്റോസ് റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. സംഭവത്തിൻ്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭ്രമണ പഥത്തിൽ ഉപഗ്രഹമെത്തിക്കുന്ന ആദ്യ സ്വകാര്യ കമ്പനി എന്ന നേട്ടം ലക്ഷ്യമിട്ടായിരുന്നു ഈ വിക്ഷേപണം.

പശ്ചിമ ജപ്പാനിലെ വാകായാമ പ്രീഫെക്ചറിലുള്ള വിക്ഷേപണത്തറയിൽ നിന്നായിരുന്നു വിക്ഷേപണം. ജപ്പാൻ്റെ പരീക്ഷണ ഉപഗ്രഹമായിരുന്നു റോക്കറ്റിലുണ്ടായിരുന്നത്. എന്നാൽ വിക്ഷേപിച്ച് നിമിഷങ്ങൾക്കുള്ളിൽ റോക്കറ്റ് തീഗോളമായി മാറി. റോക്കറ്റിൻ്റെ ഭാഗങ്ങൾ താഴെ വിക്ഷേപണത്തറയിൽ വീണ് കത്തിയമർന്നു. ഉപഗ്രഹ വിക്ഷേപണ വിപണിയിലേക്ക് കടന്നുവരാനുള്ള ജപ്പാൻ്റെ ശ്രമങ്ങൾക്കുള്ള കനത്ത തിരിച്ചടിയാണ് ഈ പരാജയം. പരാജയകാരണം പരിശോധിച്ചുവരികയാണെന്ന് സ്പേസ് വൺ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*