ശക്തമായ കാറ്റിലും മഴയിലും മരം വീണ് ഏറ്റുമാനൂർ പഴയ റെയിൽവേ സ്റ്റേഷന് സമീപത്തെ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു

ഏറ്റുമാനൂർ : അതിരമ്പുഴ ഗ്രാമ പഞ്ചായത്ത്  അഞ്ചാം വാർഡിൽ പഴയ റെയിൽവേ സ്റ്റേഷന് സമീപം സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ മുകളിൽ മരം വീണു. ഏറ്റുമാനൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ  എം.എസ്.എം.ഇ ഓൾഡ് പ്രൊഡക്ഷൻ ഹൗസ് ഉടമസ്ഥതയിലുള്ള സ്ഥലത്തെ മരം ആണ് വീണത്.   

കഴിഞ്ഞ മഴയിൽ  അഞ്ചോളം മരങ്ങൾ വീണ്  ഇലക്ട്രിക്ക് പോസ്റ്റും മതിലും തകർന്നു സ്വകാര്യ വക്തികളുടെ പറമ്പിൽ ഇപ്പോഴും വീണു കിടക്കുകയാണ്.  നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഉദ്യോഗസ്ഥർ സംഭവ സ്ഥലം വന്ന്  കാണുകയും പിന്നീട് യാതൊരു വിധ തുടർ നടപടികളും ഉണ്ടാകാറില്ല.

സ്വകാര്യ സ്ഥലങ്ങളിലേക്ക്‌ ഒടിഞ്ഞു വീഴുന്ന മരക്കൊമ്പുകൾ  സ്വയം വെട്ടിമാറ്റുകയല്ലാതെ വേറെ മാർഗ്ഗമില്ലാത്ത അവസ്ഥയാണ്.  എന്തെങ്കിലും കേടുപാടുകൾ സംഭിവിച്ചാൽ യാതൊരു നഷ്ട പരിഹാരവും നല്കാൻ ഇവർ തയ്യാറുമല്ല. കൂടുതൽ അപകടങ്ങൾ സംഭവിക്കുന്നതിനു മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇതിനുവേണ്ട നടപടികൾ സ്വീകരിക്കണം എന്ന് സമീപവാസികൾ ആവശ്യപ്പെട്ടു.  ഈ മരങ്ങൾ വെട്ടി മാറ്റുവാൻ  വേണ്ട ഇടപെടൽ നടത്താൻ സ്ഥലം എംപി, എംൽഎ എന്നിവർക്ക് നിവേദനം കൊടുക്കാൻ ഒരുങ്ങുകയാണ് പ്രദേശവാസികൾ.

Be the first to comment

Leave a Reply

Your email address will not be published.


*