പ്രചാരണ സമ്മേളനത്തിനിടെ ആർഎസ്എസ് നേതാവ് കോൺഗ്രസിൽ ചേർന്നു

ബെം​ഗളൂരു: ‌ബാ​ഗൽക്കോട്ടയിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥി സംയുപക്ത പാട്ടീലിൻ്റെ സമ്മേളനത്തിൽ പങ്കെടുക്കവേ ആർഎസ്എസ് നേതാവ് കോൺ​ഗ്രസിൽ ചേർന്നു. 30 വർഷമായി ആർഎസ്എസിൽ പ്രവർത്തിച്ചിരുന്ന നിംഗബസപ്പയും അനുയായികളുമാണ് ആർഎസ്എസ് വിട്ട് കോൺ​ഗ്രസിൽ ചേർന്നത്. 

ആർഎസ്എസ് വേഷത്തിലെത്തിയാണ് നിംഗബസപ്പ കോൺ​ഗ്രസിൽ ചേർന്നത്. പ്രചാരണ സമ്മേളനത്തിനിടെ കോൺ​ഗ്രസിൻ്റെ തൊപ്പിയും ഷാളും ധരിച്ചാണ് പാർട്ടി മാറുന്നതായി നിങ്കബസപ്പ പറഞ്ഞത്. ബിജെപി നേതൃത്വത്തിൽ ഉള്ള ഭിന്നിപ്പും അഭിപ്രായ വ്യത്യാസങ്ങളുമാണ് പാർട്ടി വിടാൻ കാരണമെന്നാണ് നിങ്കബസപ്പയുടെ പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*