മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നത് തുടരുന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 14 പൈസയുടെ ഇടിവോടെ ഡോളറിനെതിരെ 84.23 രൂപ എന്ന തലത്തിലേക്കാണ് മൂല്യം താഴ്ന്നത്. നിലവില്‍ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപയുടെ മൂല്യം.
ഓഹരി വിപണിയില്‍ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്കും അമേരിക്കന്‍ തെരഞ്ഞെടുപ്പും ഡോളര്‍ ശക്തിയാര്‍ജിക്കുന്നതും അടക്കമുള്ള വിഷയങ്ങളാണ് രൂപയെ സ്വാധീനിക്കുന്നത്. ഇതിന് പുറമേ യുഎസ് കേന്ദ്രബാങ്ക് പലിശനിരക്ക് കുറയ്ക്കുമെന്ന പ്രവചനങ്ങളും രൂപയെ ബാധിച്ചിട്ടുണ്ട്. 2025ല്‍ പലിശനിരക്കില്‍ 100 ബേസിക് പോയിന്റിന്റെ വരെ കുറവ് വരുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്നലെ റിസര്‍വ് ബാങ്കിന്റെ ഇടപെടലിനെ തുടര്‍ന്ന് രൂപ രണ്ടു പൈസയുടെ മുന്നേറ്റം രേഖപ്പെടുത്തിയിരുന്നു. 84.09 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വ്യാപാരം അവസാനിച്ചത്. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ തന്നെയാണ് 14 പൈസ ഇടിഞ്ഞത്.
Be the first to comment