തിരുവല്ലയിൽ കാണാതായ 9ാം ക്ലാസ് വിദ്യാര്‍ത്ഥിനിയ്ക്കായി തെരച്ചിൽ ഊര്‍ജിതം

പത്തനംതിട്ട: പത്തനംതിട്ട തിരുവല്ലയിലെ സ്വകാര്യ സ്കൂളിൽ നിന്ന് കാണാതായ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിക്കായി അന്വേഷണം തുടരുന്നു.  പരീക്ഷയ്ക്കായി സ്കൂളിലേക്ക് പോയ കുട്ടി ഇന്നലെ ഏറെ വൈകിയും വീട്ടിൽ എത്താത്തതിനെ തുടർന്നാണ് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയത്.  പരാതി ലഭിച്ചശേഷം അന്വേഷണം ആരംഭിച്ച പൊലീസ് സ്കൂൾ പരിസരത്തെ സിസിടിവി ദൃശ്യങ്ങൾശേഖരിച്ചിരുന്നു.  ആലപ്പുഴ ഭാഗത്ത് കുട്ടി ഉണ്ടെന്ന് സംശയത്തിൽ രാത്രി പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. സിസിടിവി ദൃശ്യങ്ങൾ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിൽ പെൺകുട്ടിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് തിരുവല്ല ഡിവൈഎസ്പി അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*