വീണ്ടും സ്നേഹക്കൂടൊരുക്കി ഏറ്റുമാനൂർ എസ്.എഫ്.എസ് സ്കൂൾ

ഏറ്റുമാനൂർ: ഏറ്റുമാനൂർ എസ്.എഫ്.എസ് സ്കൂളിലെ നല്ലപാഠം പ്രവർത്തകരുടെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ടാമത്തെ വീടിന്റെ താക്കോൽദാനച്ചടങ്ങ് നടത്തി. എസ്. എഫ്.എസ് സ്കൂളിലെ അനധ്യാ പക ജീവനക്കാരി അതിരമ്പുഴ പഞ്ചായത്തിലെ പ്ലാത്തോട്ടത്തിൽ വീട്ടിൽ ത്രേസ്യാമ്മ മാത്യുവിന് 10 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിർമ്മിച്ച് നൽകിയത്. എസ്.എഫ്.എസ് സ്കൂൾ മാനേജർ  ഫാ. ജോസ് പറപ്പിളളിൽ, ശ്രീമതി ത്രേസ്യാമ്മ മാത്യുവിന് വീടിന്റെ താക്കോൽ കൈമാറി.

അതിരമ്പുഴ പള്ളി അസിസ്റ്റന്റ് വികാരി  ഫാ. ജോണി കോയിൽ പറമ്പിൽ വെഞ്ചരിപ്പിച്ചു കർമ്മം നിർവ്വഹിച്ചു. ചടങ്ങിൽ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, 7-ാം വാർഡ് മെമ്പർ ബേബിനാസ് അജാസ്, 1-ാം വാർഡ് മെമ്പർ   ജോജാ ജോർജ്ജ്, സ്കൂൾ പ്രിൻസിപ്പൽ ഡോ. റോയി പി. കെ, വൈസ് പ്രിൻസിപ്പൽ  ഫാ. കെൽവിൻ ഓലിക്കുന്നേൽ, അഡ്മിനിസ്ട്രേറ്റർ  ഫാ. ബിനോദ് പുത്തൻപുരയ്ക്കൽ, അധ്യാപകർ, നല്ലപാഠം പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പഞ്ചായത്ത് പ്രസിഡന്റ്  ജോസ് അമ്പലക്കുളം, 7-ാം വാർഡ് മെമ്പർ ബേബിനാസ് അജാസ് എന്നിവർ ആശംസാ പ്രസംഗം നടത്തി.

നല്ലപാഠം പദ്ധതിയുടെ ഭാഗമായി നന്മനിറഞ്ഞ നിരവധി പദ്ധതികൾ നടപ്പിലാക്കാൻ എസ്. എഫ്.എസ് വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. വിജ്ഞാനം, സ്നേഹം, സേവനം എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന എസ്.എഫ്.എസ് വിദ്യാലയത്തിന്റെ സ്നേഹസ്പർശത്തിന്റെ പ്രതീകമാണ് ഇന്ന് നട ത്തിയ താക്കോൽ ദാനച്ചടങ്ങ്. അമലഗിരി ബി.കെ കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ചിറ്റിലപ്പളളി ഫൗണ്ടേഷന്റെ ധനസഹായവും വീടു പണിയ്ക്ക് ലഭ്യമായി.

ഭക്ഷ്യമേള നടത്തിയും പേപ്പർ പേന കച്ചവടം ചെയ്തു വാണ് നല്ലപാഠം പ്രവർത്തകർ വീടുനിർമ്മാണത്തിനാവശ്യമായ തുക കണ്ടെത്തിയത്. അതോടൊപ്പം എസ്.എഫ്.എസ് സ്കൂൾ മാനേജ്മെന്റിന്റെ അകമഴിഞ്ഞ സഹായസഹകരണങ്ങളും നല്ലപാഠം പ്രവർത്തകർക്കു ലഭിച്ചു. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിലൂടെ സമൂഹത്തിനും പുതുതലമുറയ്ക്കും നന്മയുടെ പാഠങ്ങൾ പകർന്നു നൽകുന്ന എസ്.എഫ്.എസ് സ്കൂളിലെ നല്ലപാഠം പ്രവർത്തനങ്ങൾ വരും തലമുറയ്ക്ക് പ്രചോദനമാകട്ടെ എന്ന് ആശംസാ പ്രസംഗത്തിൽ വിശിഷ്ടാതിഥികൾ ആശംസിച്ചു. ചടങ്ങുകൾക്ക് സ്കൂൾ മാനേജർ   ഫാ.ജോസ് പറപ്പിള്ളിൽ,പ്രിൻസിപ്പൽ  ഡോ.റോയി പി.കെ, വൈസ് പ്രിൻസിപ്പൽ  ഫാ. കെൽവിൻ ഓലിക്കുന്നേൽ, അഡ്മിനിസ്ട്രേറ്റർ  ഫാ. ബിനോദ് പുത്തൻപുരയ്ക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Be the first to comment

Leave a Reply

Your email address will not be published.


*