അതിരമ്പുഴ: അതിരമ്പുഴ സെൻറ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിന്റെ രജിത ജൂബിലി ആഘോഷങ്ങൾക്ക് തുടക്കമാകുന്നു. വിപുലവും വർണ്ണാഭാവുമായ പരിപാടികളാണ് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരിക്കുന്നത്. 2024 ജൂൺ 25ന് ആരംഭിക്കുന്ന ആഘോഷങ്ങൾ ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്യും.
പ്രസ്തുത യോഗത്തിൽ സ്കൂൾ മാനേജർ ഫാ.ഡോ.ജോസഫ് മുണ്ടകത്തിൽ അനുഗ്രഹപ്രഭാഷണവും ഫാ. മനോജ് മുഖ്യപ്രഭാഷണവും നടത്തും. ചാരിറ്റബിൾ പ്രോഗ്രാമുകളുടെ ഉദ്ഘാടനം നിയുക്ത കോട്ടയം എം പി അഡ്വക്കറ്റ് ഫ്രാൻസിസ് ജോർജ് നിർവഹിക്കും. തുടർന്ന് ജൂബിലി ഗാനത്തിന്റെയും ലോഗോയുടെയും പയനിയർമാരെ ആദരിക്കുകയും ചെയ്യും.
ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. ഡോ. റോസമ്മ സോണി, കോട്ടയം മുനിസിപ്പൽ കൗൺസിലർ സാബു മാത്യു, അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലകുളം, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം ജെയിംസ് കുര്യൻ, വെറ്ററൻ സിറ്റിസൺ പി.വി. മൈക്കിൾ, സ്കൂൾ പ്രിൻസിപ്പൽ ബിനു ജോൺ, ഹെഡ്മാസ്റ്റർ ചെറിയാൻ ജോബ്, മുൻ പ്രിൻസിപ്പൽ പി ജെ എബ്രഹാം, P.T.A. പ്രസിഡൻ്റ് സന്തോഷ് കുര്യൻ, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ജോഷി ഇമ്മാനുവൽ ട്രസ്റ്റി മാത്യു ജോസഫ് പൊന്നാട്ടിൽ, ഫിനാൻസ് കൺവീനർ ജോണി പണ്ടാരക്കളം, പൂർവ വിദ്യാർഥി ഷബീർ ഷാജഹാൻ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു യോഗത്തിൽ സംസാരിക്കും.
Be the first to comment