കുറുവ ഭീതി; കുണ്ടന്നൂർ പാലത്തിനടിയിലെ കുട്ടവഞ്ചിക്കാരെ ഇന്ന് ഒഴിപ്പിക്കും

കുറുവ ഭീതിയിൽ നടപടിയുമായി മരട് നഗരസഭ. കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. നഗരസഭ ആരോഗ്യവിഭാഗത്തിൻറെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങും. കുറുവ സംഘാംഗം സന്തോഷ് സെൽവത്തെ  ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ്  നഗരസഭയുടെ നടപടി. പ്രാദേശിക മത്സ്യബന്ധന തൊഴിലാളികളും ഇവരെ പ്രദേശത്തു നിന്ന് ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നഗരസഭയെ സമീപിച്ചിരുന്നു.

കുറുവ സംഘത്തിൽപ്പെട്ട സന്തോഷ് സെൽവം കഴിഞ്ഞ മൂന്ന് മാസമായി ഇവിടെ തന്നെയാണ് താമസിക്കുന്നത്. ഇവർ സ്ഥിരം ശല്യക്കാരാണെന്ന് നാട്ടുകാർ തന്നെ വ്യക്തമാക്കിയിരുന്നു.കുണ്ടന്നൂര്‍ പാലത്തിന് സമീപത്തെ ചതുപ്പിനോട് ചേര്‍ന്ന് പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് കെട്ടിയ കൂരയിൽ, നാടോടി സംഘങ്ങൾക്ക് ഒപ്പമായിരുന്നു ഇവരുടെ താമസം.താൽക്കാലിക ടെൻ്റിനുള്ളിൽ തറയിൽ കുഴിയെടുത്ത് അതിനുള്ളിൽ ചുരുണ്ടു കൂടി കിടന്ന ശേഷം ടാർപ്പോളിൻ കൊണ്ട് മൂടി ഒളിച്ചിരിക്കുന്ന നിലയിലാണ് സന്തോഷിനെ പോലീസ് കണ്ടെത്തുന്നത്.

അതേസമയം, റിമാൻഡിൽ കഴിയുന്ന സന്തോഷ് സെൽവത്തിനെ കസ്റ്റഡിയിൽ ആവശ്യപ്പെടുള്ള പോലീസിന്റെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. മണ്ണഞ്ചേരിയിലെ മോഷണത്തിൽ സന്തോഷിനൊപ്പം ഉണ്ടായിരുന്ന കുട്ടാളിയേയും പുന്നപ്രയിൽ മോഷണം നടത്തിയ പ്രതികളെയും കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് അന്വേഷണ സംഘം.

സന്തോഷിനെ കസ്റ്റഡിയിൽ എടുത്ത് വിശദമായി ചോദ്യംചെയ്യുന്നതോടെ ഇവരിലേക്ക് എളുപ്പം എത്താൻ കഴിയുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കുറുവ സംഘത്തിൽപ്പെട്ട 14 പേരാണ് മോഷണങ്ങൾക്ക് പിന്നിലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. സന്തോഷില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങളിൽ നിന്നും ഇവരെ കൂടി പിടികൂടാൻ കഴിയുമെന്നും അന്വേഷണസംഘം കരുതുന്നു. സന്തോഷിനോപ്പം കസ്റ്റഡിയിൽ എടുത്ത മണികണ്ഠനെ ഇതുവരെ പോലീസ് വിട്ടയച്ചിട്ടില്ല.

Be the first to comment

Leave a Reply

Your email address will not be published.


*