ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയിലും ഗാസക്കായി ശബ്ദമുയർത്തി താരങ്ങൾ

ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിൽ നടന്ന 96-ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപന വേദിയിലും ഗാസക്കായി ശബ്ദമുയർത്തി താരങ്ങൾ. ഗാസയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രതിഷേധ സൂചകമായി ചുവന്ന ബാഡ്ജ് ധരിച്ചാണ് താരങ്ങൾ റെഡ് കാർപെറ്റിലും ഓസ്ക‍ാര്‍ വേദിയിലും എത്തിയത്. ‘ആർട്ടിസ്റ്റ് ഫോർ സീസ്ഫയർ’ എന്ന കൂട്ടായ്മയാണ് പ്രതിഷേധമറിയിച്ചെത്തിയത്. ഗാസയിലെ ഇസ്രായേൽ യുദ്ധത്തിനെതിരെ പ്രതിഷേധിക്കുന്ന താരങ്ങളുടെയും സംഗീത മേഖലയിലുള്ള കലാകാരന്മാരുടെയും പൊതുവേദിയാണ് ആർട്ടിസ്റ്റ് ഫോർ സീസ്ഫയർ. ഗാസയിൽ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഗാസയിലെ ജനങ്ങൾക്ക് ആവശ്യമായ മാനുഷിക സഹായം നൽകണമെന്നുമാണ് ഇവരുടെ ആവശ്യം.

പ്രശസ്ത ഗായികയും ഈ വർഷത്തെ മികച്ച ഗായികയ്ക്കുള്ള പുരസ്കാരം നേടിയ ബില്ലി ഐലിഷ്, നടൻ മാർക്ക് റുഫലോ, സംവിധായിക അവ ഡുവെർന, ഹാസ്യതാരം റാമി യൂസ്സെഫ്, നടൻ റിസ് അഹമ്മദ്, നടൻ മഹർഷല അലി തുടങ്ങിയ നിരവധി താരങ്ങളും റെഡ് ബാഡ്ജ് ധരിച്ചാണ് ഓസ്കറിനെത്തിയത്. നടന്മാരായ മിലിയോ മചാഡോ ഗാർനർ, സ്വാൻ അർലൗഡ് എന്നിവർ പലസ്തീനിയൻ പതാകയും റെഡ് ബാഡ്ജിനൊപ്പം പതിച്ചിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*